ലൈഫ് മിഷൻ ക്രമക്കേടിൽ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു

ലൈഫ് മിഷൻ ക്രമക്കേടിൽ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു. ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു വി ജോസായിരുന്നു. ഒൻപത് മണിക്കൂറാണ് ഏജൻസി യു വി ജോസിനെ ചോദ്യം ചെയ്തത്.

കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ആരോപണം എന്നിവയിൽ യു വി ജോസിനോട് ചോദിച്ചറിഞ്ഞു എന്നാണ് വിവരം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട 6 പ്രധാന രേഖകൾ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.

കേസിൽ യൂണിടാക് എംഡി ജി സന്തോഷ് ഈപ്പൻ, ഭാര്യ, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂർ ജില്ലാ കോഡിനേറ്റർ തുടങ്ങിയവരെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Top