ലൈഫ് മിഷനിൽ അന്വേഷണവുമായി സിബിഐ; സരിത്തിന് ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ അന്വേഷണം തുടരാൻ സിബിഐ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന് നോട്ടീസ് അയച്ചു. തിരുവനന്തപുരം മുട്ടത്തറയിലെ ഓഫീസിൽ ഇന്ന് ഹാജരാകാനാണ് നിർദേശം.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, സ്വപ്‌ന സുരേഷ് എന്നിവരെയും ചോദ്യം ചെയ്യും. കേസിൽ പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ലൈഫ് മിഷൻ നിർമ്മാണ കരാർ നേടാൻ കോഴ കൊടുത്തു എന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു.സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തുവെങ്കിലും അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Top