ലൈഫ് മിഷന്‍ കേസ്; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് അനില്‍ അക്കര

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പരാതിക്കാരനായ അനില്‍ അക്കര എംഎല്‍എ. വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും ജനങ്ങളുടെ വീടുമുടക്കിയെന്ന ദുഷ്പ്രചാരണം നടത്തിയവര്‍ക്കുള്ള വലിയ മറുപടിയാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം പ്രതികരിച്ചു.

പൊതുജീവിതത്തിലെ ഏത് സ്ഥാനമാനങ്ങള്‍ നഷ്ടം വന്നാലും തന്റെ മണ്ഡലത്തിലെ അഴിമതിക്കെതിരായ പോരാട്ടം ജീവനുള്ളിടത്തോളം കാലം തുടരും. സിപിഎം എത്രത്തോളം ദുഷ്പ്രചാരണം നടത്തിയാലും അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷക സമരത്തില്‍ കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിയും ലൈഫിലെ ഇന്നത്തെ ഹൈക്കോടതി വിധിയും അവകാശത്തിനും അഴിമതിക്കെതിരായുമുള്ള പോരാട്ടങ്ങള്‍ക്ക് കോടതികള്‍ മികച്ച പിന്തുണ നല്‍കുന്നു എന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Top