ലൈഫ് മിഷന്‍: എഫ്‌ഐആര്‍ റദ്ദാക്കാത്തത് സ്വാഗതാര്‍ഹമെന്ന് അനില്‍ അക്കര

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കാത്തത് സ്വാഗതാര്‍ഹമെന്ന് അനില്‍ അക്കര എംഎല്‍എ തന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തെന്ന് ഇതോടെ വ്യക്തമായി. ഫോറില്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടുമായി ബന്ധപ്പെട്ട് വാദം തുടരുമെന്നാണ് കോടതി വ്യക്തമാക്കിയത്.

സര്‍ക്കാര്‍ വാദത്തിലെ സാങ്കേതികമായ ഒരു വിഷയം മാത്രമാണ് കോടതി പരിഗണിച്ചത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ര്ടുമായി ബന്ധപ്പെട്ട് വ്യക്തത വരുന്നത് വരെ രണ്ട് മാസത്തേക്ക് അറസ്റ്റ് ഉള്‍പ്പടെയുളള നടപടികള്‍ വേണ്ടെന്ന് മാത്രമാണ് കോടതി വ്യക്തമാക്കിയിട്ടുളളതെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടി.

സിബിഐ അന്വേഷണം തുടരുന്നതിന് നിയമപരമായി തടസമില്ല. കോടതി വിധി സ്വാഗതാര്‍ഹമാണ്. വിധിയുമായി ബദ്ധപ്പെട്ട് യാതൊരു പരാതിയുമില്ല. തട്ടിപ്പ് നടത്തിയത് യൂണിടാക്കും സര്‍ക്കാരിന്റെ ഔദ്യോഗിക ഭാരവാഹികളുമാണ്. മുഖ്യമന്ത്രിക്കും മൊയ്തീനും ഇതില്‍ പങ്കുണ്ടെന്നും അനില്‍ അക്കര ആരോപിച്ചു.

Top