ലൈഫ് മിഷന്‍; മുഖ്യമന്ത്രിയ്ക്കും എ.സി മൊയ്തീനുമെതിരെ പൊലീസില്‍ പരാതി നല്‍കി അനില്‍ അക്കര

തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനെയും പ്രതിയാക്കി പൊലീസില്‍ പരാതി നല്‍കി അനില്‍ അക്കര എംഎല്‍എ. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടി രൂപയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അനില്‍ അക്കര പൊലീസില്‍ പരാതി നല്‍കിയത്.

മുഖ്യമന്തി, മന്ത്രി എ സി മൊയ്തീന്‍, ലൈഫ് മിഷന്‍ സിഇഒ എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണം എന്നാണ് എംഎല്‍എയുടെ ആവശ്യം. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് അനില്‍ അക്കര പരാതി നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പരാതി പറയുന്നു.

Top