ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലുണ്ടായ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് മുഖ്യമന്ത്രിയുടെ സ്വര്‍ണക്കടത്തിലേക്കുള്ള ബന്ധവും തെളിയിക്കുന്നുവെന്നും ഒരു കോടി രൂപ സ്വപ്ന സുരേഷിന് ലഭിച്ചത് ലൈഫ് മിഷനില്‍ കമ്മീഷനായാണെന്ന്
കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനാണ് സ്വപ്നയുമായി ബന്ധമെന്നും തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കിയതോട് കൂടി ആ അധ്യായം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ വിവാദം മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കിയിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top