ജീവ നായകനായെത്തുന്ന ‘കീ’ ജൂലൈയില്‍ റീലിസ് ചെയ്യുന്നു

ജി.പി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും ജീവയും നിക്കിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന കീ ജൂലൈയില്‍ റീലീസ് ചെയ്യുന്നു.അവതാരകനായും നടനായും ജി.പി ആരാധകരെ കൂട്ടിയിട്ടുണ്ട്. ജി പി വില്ലനായി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് കീ. ജീവ നായകനായെത്തുന്ന സിനിമയില്‍ നിക്കി ഗില്‍റാണിയാണ് നായികയായി എത്തുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിസ് ആണ്. അനൈക സോത്തി, ആര്‍ ജെ ബാലാജി എന്നിവരും അഭിനയിക്കുന്നു.
ചിത്രത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയെയാണ് ജീവ അവതരിപ്പിക്കുന്നത്. ഗ്ലോബല്‍ ഇന്‍ഫോടെയ്ന്‍മെന്റിന്റെ സെറാഫിന്‍ റായസേവ്യര്‍ നിര്‍മിക്കുന്ന ഈ ചിത്രം ജില്‍ ജംഗ് ജുക് ഫിലിം വിഷ്ല്‍ ചന്ദ്രശേഖറാണ്.

Top