ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വിതരണം ചെയ്യാനുള്ളത് 15,167 കോടി രൂപയെന്ന് റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: രാജ്യത്തെ വിവിധ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വിതരണം ചെയ്യാനുള്ളത് 15,167 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 23 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലായാണ് ഇത്രയും തുക അര്‍ഹരായ പോളിസി ഉടമകള്‍ക്ക് നല്‍കാനുള്ളത്. ബന്ധപ്പെട്ട പോളിസി ഉടമകളെയോ ഗുണഭോക്താക്കളെയോ കണ്ടെത്തി പഴയ ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ വിതരണം ചെയ്യാന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ ആര്‍ ഡി ഐ ) കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2018 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത് . പോളിസി ദാതാക്കള്‍ക്ക് വിതരണം ചെയ്യപ്പെടാത്ത 15, 166,47കോടി രൂപയില്‍ 10, 509 കോടിയും പൊതു മേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യേണ്ടതാണ്.

Top