Licensed to Hack? Israeli firm can steal phone data in seconds

നിമിഷനേരംകൊണ്ട്‌ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള വിദ്യയുമായി ഇസ്രയേലിലെ പ്രമുഖ ഹാക്കിങ് കമ്പനി. ഏറ്റവും സുരക്ഷയുള്ള ആപ്പിളിന്റെ ഐഫോണിലെ വിവരങ്ങള്‍ പോലും ഇവര്‍ ചോര്‍ത്തുന്നുണ്ട്.

സെല്ലെബ്രൈറ്റ്‌സ് ടെക്‌നോളജി എന്ന കമ്പനിയിലെ ഹാക്കര്‍മാര്‍ക്കാണ് എസ്എംഎസ് സന്ദേശങ്ങള്‍ മുതല്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ വിവരം വരെ ഫോണില്‍നിന്നു ചോര്‍ത്താന്‍ ശേഷിയുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

അതങ്ങ് ഇസ്രയേലിലല്ലേ എന്നു സമാധാനിക്കാന്‍ വരട്ടെ, 115 രാജ്യങ്ങളില്‍ നിന്ന് ഈ കമ്പനിക്കു കരാറുണ്ടത്രേ! ഇന്ത്യയ്ക്ക് കമ്പനിയുമായി എന്തെങ്കിലും ഇടപാടുകളുണ്ടോ എന്ന കാര്യം വ്യക്തമല്ല.

കമ്പനിയുടെ ലാബില്‍ 15,000 സ്മാര്‍ട്‌ഫോണുകളുണ്ടത്രേ. ഓരോ മാസവും 150 – 200 മോഡലുകള്‍ പുതിയതായും വാങ്ങുന്നുണ്ട്. അതായത്, ഏറ്റവും പുതിയ ഫോണും വാങ്ങിവച്ചുതന്നെയാണ് കക്ഷികള്‍ ‘പഠിക്കുന്നത്.’

എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളുള്ള ഫോണാണെങ്കിലും ചോര്‍ത്തിയിരിക്കുമെന്നാണ് കമ്പനിയിലെ ഹാക്കര്‍മാര്‍ പറയുന്നത്.

ഈ ഫോണുകളൊന്നും ഓണ്‍ൈലന്‍ വഴിയല്ല ഹാക്ക് ചെയ്യുന്നത്. ഈ കമ്പനി തന്നെ പ്രത്യേകം വികസിപ്പിച്ചെടുത്ത ഡിവൈസ് ഉപയോഗിച്ചാണ് ഫോണുകള്‍ അണ്‍ലോക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്നത്.

എഎഫ്പി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഈ ഹാക്കിങ് സംവിധാനം അവതരിപ്പിച്ചിരുന്നു. പുതിയ ഫോണുകള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്നത് പഠിക്കാനായി 250 പേരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്

Top