അഞ്ചു ശതമാനം ഓഹരി വില്‍ക്കാനൊരുങ്ങി എല്‍ഐസി

കൊച്ചി: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്റെ അഞ്ചുശതമാനം ഓഹരി വില്‍ക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.

നിലവില്‍ എല്‍ഐസിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിനു സ്വന്തമാണ്. ഓഫര്‍ ചെയ്യുന്ന ഓഹരികളുടെ 10ശതമാനം വരെ പോളിസി ഉടമകള്‍ക്കുള്ളതായിരിക്കും.

എല്‍ഐസിക്കു 2,000ത്തിലധികം ശാഖകളും 100,000ത്തിലധികം ജീവനക്കാരും ഏകദേശം 286 ദശലക്ഷം പോളിസികളും ഉണ്ട്. ഏകദേശം 530 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് കോര്‍പറേഷനുള്ളത്.

 

Top