മുടങ്ങി കിടക്കുന്ന എൽഐസി പോളിസികൾ പുതുക്കാൻ അവസരം

ഡല്‍ഹി: മുടങ്ങി കിടക്കുന്ന പോളിസികള്‍ പുതുക്കാന്‍ കാംപയിനുമായി എല്‍ഐസി. അഞ്ചുവര്‍ഷത്തിനിടെ മുടങ്ങി പോയ പോളിസികളാണ് പുതുക്കാന്‍ അവസരം നല്‍കുന്നത്. മാര്‍ച്ച് 25 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.

പ്രീമിയം കാലയളവില്‍ മുടങ്ങിപ്പോയ പോളിസികളാണ് പുതുക്കാന്‍ സാധിയ്ക്കുക. കൊവിഡ് സാഹചര്യം കണക്കിലെടുത്ത്, ആകെ അടച്ച പ്രീമിയങ്ങള്‍ അടിസ്ഥാനമാക്കി ടേം അഷ്വറന്‍സ്, ഹൈ റിസ്‌ക് പ്ലാനുകള്‍ എന്നിവ ഒഴികെയുള്ള പോളിസികള്‍ക്ക് ലേറ്റ് ഫീസില്‍ ഇളവുണ്ടാകും.

ആരോഗ്യ, മൈക്രോ ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ അര്‍ഹതയുള്ളവര്‍ക്കും ഇളവ് അനുവദിക്കും. മെഡിക്കല്‍ പോളിസികളില്‍ ഇളവുകള്‍ ഉണ്ടാവില്ല.

 

Top