LIC invests Rs 53000 cr in equity markets

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ എല്‍ഐസി ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 53,000 കോടി രൂപ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവ് വരെ 39,000 കോടിയായിരുന്നു നിക്ഷേപം. സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 10,000 കോടി രൂപയുടെ ഓഹരി മാത്രമാണ് വിറ്റ് ലാഭമെടുത്തത്.

വിപണി തകര്‍ച്ച നേരിട്ടപ്പോഴൊക്കെ മികച്ച ഓഹരികള്‍ വാങ്ങിയാണ് എല്‍ഐസി ഓഹരിയിലെ നിക്ഷേപം വര്‍ധിപ്പിച്ചത്.

ഫാര്‍മ, ടെക്‌നോളജി, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയ വിഭാഗങ്ങളിലെ കമ്പനികളിലായിരുന്നു പ്രധാനമായും നിക്ഷേപം നടത്തിയത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡാബര്‍, ടാറ്റ ഗ്ലോബല്‍ സര്‍വീസസ്, കാഡില ഹെല്‍ത്ത്‌കെയര്‍, ടിസിഎസ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവയിലായിരുന്നു പ്രധാന നിക്ഷേപം.

ഡെറ്റ് വിഭാഗത്തില്‍ ഇതുവരെ കമ്പനി നിക്ഷേപിച്ചത് 1.5 ലക്ഷം കോടി രൂപയാണ്. സര്‍ക്കാര്‍ സെക്യൂരിറ്റികളിലായിരുന്നു ഈ നിക്ഷേപം മുഴവനും.

20,000 കോടി രൂപ റെയില്‍വേയിലും നിക്ഷേപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനം, പാതകളുടെ നിര്‍മാണം, വൈദ്യുതീകരണം എന്നീ മേഖലയിലായിരുന്നു ഇത്.

Top