എൽഐസി ഓഹരി വിൽപ്പനയിലൂടെ ഒരു ട്രില്യൺ രൂപ നേടാനാകും-കെ.വി സുബ്രഹ്മണ്യൻ

2021-22ൽ 1.75 ട്രില്യൺ രൂപയുടെ പൊതുമേഖല ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കാനാകുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) കെ വി സുബ്രഹ്മണ്യൻ പറഞ്ഞു. എൽഐസി പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ തന്നെ സർക്കാരിന് ഒരു ട്രില്യൺ രൂപ നേടാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2021 മാർച്ച് 31 വരെ വാർഷിക പണപ്പെരുപ്പം നാല് ശതമാനമായി നിലനിർത്താൻ റിസർവ് ബാങ്കിന്റെ ധനനയ സമിതി നിർദേശം നൽകിയിട്ടുണ്ട്, ഉയർന്ന പരിധി ആറ് ശതമാനവും താഴ്ന്ന പരിധി രണ്ട് ശതമാനവുമാണ്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ലക്ഷ്യമിടുന്ന ചില്ലറ പണപ്പെരുപ്പ പരിധിക്കനുസരിച്ച് പണപ്പെരുപ്പത്തിന്റെ ചാഞ്ചാട്ടം കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും കെ വി സുബ്രഹ്മണ്യൻ പറഞ്ഞു.

“ഇതിൽ, ബിപിസിഎല്ലിന്റെ സ്വകാര്യവൽക്കരണവും എൽഐസി ലിസ്റ്റിംഗും ലക്ഷ്യത്തിലേക്ക് പ്രധാന സംഭാവന നൽകും. 75,000-80,000 കോടി രൂപയോ അതിലും ഉയർന്ന തുകയോ ബിപിസിഎല്ലിന്റെ
സ്വകാര്യവൽക്കരണത്തിൽ നിന്ന് ലഭിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.”അദ്ദേഹം പറഞ്ഞു.

Top