libyan-flight-hijacked-landed-in-malta

ട്രിപ്പോളി: ഭീകരർ റാഞ്ചിയ ലിബിയൻ വിമാനത്തിൽനിന്നും മുഴുവൻ യാത്രക്കാരെയും വിട്ടയച്ചു.

റാഞ്ചികളും സക്കാരും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് 111 യാത്രക്കാരെയും വിട്ടയച്ചത്.

ഏഴ് ജീവനക്കാരിൽ ഏതാനും ചിലരും റാഞ്ചികളും ഇപ്പോഴും വിമാനത്തിൽ തന്നെയാണുള്ളത്. ആദ്യം റാഞ്ചികൾ സ്ത്രീകളേയും കുട്ടികളേയുമാണ് വിട്ടയച്ചത്. പിന്നീട് മുഴുവൻ പേരെയും വിട്ടയക്കുകയായിരുന്നു.

ആഭ്യന്തര സർവീസ് നടത്തുന്ന അഫ്രീഖിയ്യ എയർവെയ്സ് എ–320 വിമാനമാണ് രണ്ടു ഭീകരർ റാഞ്ചിയത്. റാഞ്ചിയ വിമാനം മാൾട്ടയിൽ ഇറക്കി. വിമാനം ഗ്രനേഡ് ഉപയോഗിച്ച് തകർക്കുമെന്ന് റാഞ്ചികൾ ഭീഷണിമുഴക്കി.
പ്രാദേശിക സമയം രാവിലെ 11.32 നാണ് വിമാനം മാൾട്ടയിലിറക്കിയത്. ഗദ്ദാഫി അനുകൂലികളാണ് വിമാന റാഞ്ചിയതെന്നാണ് വിവരം.

Top