ലിബിയന്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ ലിബിയന്‍ തീരസംരക്ഷണസേന അഭയാര്‍ഥികളെ നടുക്കടലില്‍ ഉപേക്ഷിച്ചു. രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയുമാണ് ഉപേക്ഷിച്ചത്. ലിബിയന്‍ തീരസംരക്ഷണ സേനയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുമായി വന്ന കപ്പലിലെ 158 പേരെ രക്ഷിച്ച ശേഷമാണ് രണ്ട് സ്ത്രീകളും ഒരു കുട്ടിയെയും ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍ കടന്നത്. ഇവരില്‍ കുട്ടിയും സ്ത്രീയും മരിച്ചു. രണ്ടാമത്തെ സ്ത്രീയെ രക്ഷപ്പെടുത്തിയതായി സ്‌പെയിന്‍ ആസ്ഥാനമായ മറ്റൊരു രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചു. ആഫ്രിക്കയിലേക്ക് തിരികെ കൊണ്ടുപോകാനായി എത്തിച്ച ബോട്ടില്‍ കയറാന്‍ വിസമ്മതിച്ചതിനാലാണ് മൂന്നുപേരെയും നടുക്കടലില്‍ ഉപേക്ഷിച്ചതെന്നാണ് ലിബിയന്‍ തീരസംരക്ഷണ സേനയുടെ വാദം. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്നതിനിടെ 2018ല്‍ മാത്രം മരണപ്പെട്ടത് ആയിരത്തിലേറെ കുടിയേറ്റക്കാരാണ്. ഇവരുടെ ജീവന്‍ നഷ്ടപെടാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള യു.എന്‍ ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ മരണവും ഉണ്ടായിരിക്കുന്നത് .