സംഘര്‍ഷം രൂക്ഷം: ലിബിയയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് യുഎന്‍

ട്രിപോളി: ലിബിയയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. ആഭ്യന്തര സംഘര്‍ഷത്തില്‍ മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിയുകയും കഴിഞ്ഞ ദിവസം അഭയാര്‍ഥി കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ ലിബിയയിലെ വിവിധ സംഘങ്ങളോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

ലിബിയയില്‍ യുഎന്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച ഗവണ്‍മെന്റ് ഓഫ് നാഷണല്‍ അക്കോഡും (ജിഎന്‍എ) ദേശീയ സൈന്യാധിപനായിരുന്ന ഖലീഫ ഹഫ്താറിന്റെ സംഘവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ഇതിനെത്തുടര്‍ന്ന് മൂന്നു മാസത്തിനിടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും 5000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് കണക്ക്.

Top