ലിബിയന്‍ വിദേശകാര്യ മന്ത്രാലയത്തിന് നേരെ ഐഎസ് അക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: ലിബിയയില്‍ വിദേശകാര്യ മന്ത്രാലയത്തിന് നേരെ ബോംബ് സ്‌ഫോടനം. തലസ്ഥാനമായ ട്രിപ്പോളിയിലെ വിദേശകാര്യ മന്ത്രാലയത്തിനു നേരെ ചൊവ്വാഴ്ചയാണ് അക്രമണം ഉണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.

ഐഎസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു. കാര്‍ ബോംബ് സ്‌ഫോടനം നടത്തി പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം രണ്ടു പേര്‍ കെട്ടിടത്തിനുള്ളിലേക്ക് കടന്നുകയറി സ്വയം തീ കൊളുത്തുകയായിരുന്നു. തീ പെട്ടെന്ന് പടര്‍ന്നുപിടിക്കുകയും കെട്ടിടത്തിനു പുറത്തേക്ക് കറുത്ത പുക ഉയരുകയും ചെയ്തു.

മന്ത്രാലയത്തിലുണ്ടായിരുന്ന 11 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അക്രമിയെ സുരക്ഷാ ജീവനക്കാര്‍ കൊലപ്പെടുത്തി. അടുത്തിടെയായി ലിബിയയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം നടക്കുന്നത് പതിവാകുകയാണ്.

Top