ലിബിയയില്‍ വിമതരുമായുള്ള ഏറ്റുമുട്ടല്‍; ഇതുവരെ കൊല്ലപ്പെട്ടത് 21 പേര്‍

ട്രിപ്പോളി: ലിബിയയുടെ തലസ്ഥാന നഗരമായ ട്രിപ്പോളി പിടിച്ചെടുക്കാന്‍ വിമതര്‍ നടത്തിയ ശ്രമത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണ് എന്താണ് സംഭവിച്ചതെന്നറിയാതെ ട്രിപ്പോളിയിലെ തടവുകേന്ദ്രങ്ങളില്‍ കഴിയുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട താത്കാലിക യുദ്ധവിരാമത്തിനായി ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടതിനാല്‍ ഒട്ടേറെ പേര്‍ക്ക് പ്രദേശത്ത് നിന്ന് രക്ഷപ്പെടാനായി.

ജനറല്‍ ഖാലിഫ ഹഫ്ത്താറിന്റെ നേതൃത്വത്തിലുള്ള വിമത സംഘം കിഴക്കന്‍ പ്രദേശത്ത് നിന്നാണ് ട്രിപ്പോളി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയത്. അട്ടിമറി നടത്താന്‍ ശ്രമിച്ചെന്ന കുറ്റം ജനറല്‍ ഖാലിഫ ഹഫ്താറിനെതിരെ ചുമത്തപ്പെടുമെന്ന് ലിബിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ റെഡ് ക്രോസിന്റെ ഡോക്ടറാണ്. വിമത സേനയിലെ പതിനാലോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. സുരക്ഷാ സ്ഥിതി മോശമായ പ്രദേശത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ലോകരാജ്യങ്ങളുടെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

Top