ഇംത്യാസ് അലിയുടെ ലൈലാ മജ്‌നുവിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

majnu

ഇംത്യാസ് അലി ഒരുക്കുന്ന ലൈലാ മജ്‌നുവിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്നത്തെ കാലഘട്ടത്തിലെ പ്രണയത്തെ അടിസ്ഥാനമാക്കിയാണ് ഇംത്യാസ് സിനിമയൊരുക്കുന്നത്. അവിനാഷ് തിവാരിയും തൃപ്തി ദിമ്രിയുമാണ് ലൈലയുടെയും മജ്‌നുവിന്റെയും വേഷങ്ങളിലെത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. ടീസറില്‍ സംവിധായകന്‍ ഒരു പുസ്തകം വായിച്ചുകൊണ്ട് ദിവ്യപ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ്. എല്ലാ തലമുറകള്‍ക്കിടയിലും പ്രണയമുണ്ട്. എന്നാല്‍ മുമ്പത്തേക്കാള്‍ ഈ കാലഘട്ടത്തിലാണ് പ്രണയം കൂടുതലുള്ളതെന്നും പ്രണയത്തെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നതെന്നും സംവിധായകന്‍ പറയുന്നുണ്ട്.

സജിദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ആഗസ്റ്റ് 24ന് തിയറ്ററുകളിലെത്തും.

Top