എല്‍ ജി എസ് റാങ്ക് ഹോള്‍ഡേഴ്‌സുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ കെ ബാലന് ചുമതല

തിരുവനന്തപുരം:ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തില്‍ ചര്‍ച്ച നടത്താന്‍ നിയമമന്ത്രി എ.കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. എന്നാല്‍ സിപിഒ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയില്ല. സെക്രട്ടറിയേറ്റിന് മുന്നില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം തുടരുകയാണ്. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പിഴവുണ്ടെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ് സി.പി.ഒ റാങ്ക് ഹോള്‍ഡര്‍മാര്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്.

സി.പി.ഒ റാങ്ക് ഹോള്‍ഡേഴ്‌സ് ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളിയാണ് ഉത്തരവിറക്കിയത്. റാങ്ക് ലിസ്റ്റില്‍ നിന്നു 74% നിയമനം നടത്തിയതയാണ് സര്‍ക്കാര്‍ വാദം. കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഉത്തരവിലുള്ളതെന്നാണ് സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ അറിയിക്കുന്നത്.

1200 ഒഴുവുകള്‍ ഇപ്പോഴും ഉണ്ടെന്ന് വിവരാവകാശ രേഖ ചൂണ്ടിക്കാട്ടി അവര്‍ സമരം തുടരുന്നു. നൈറ്റ് വാച്ച് മാന്‍മാരുടെ ജോലി സമയം കുറയ്ക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top