എല്‍ജി വാച്ച് W7 ഒക്ടോബര്‍ 3ന് കൊറിയയില്‍ അവതരിപ്പിക്കും

ല്‍ജിയുടെ പുതിയ മോഡല്‍ വാച്ചായ എല്‍ജി W7 ഒക്ടോബര്‍ 3ന് കൊറിയയില്‍ അവതരിപ്പിക്കും. എല്‍ഡി V40 തിന്‍ക്യുവിനൊപ്പമാണ് വാച്ചും അവതരിപ്പിക്കുന്നത്. ഒറ്റ തവണ ചാര്‍ജില്‍ വാച്ച് 100 ദിവസം ബാറ്ററി നില്‍ക്കുന്നതാണ്.

1.2 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയില്‍ 360×360 പിക്‌സല്‍ റെസൊല്യൂഷനാണ് വാച്ചിനുള്ളത്. 768 എംബി റാം 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ്. 2100 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 240 എംഎഎച്ചാണ് ബാറ്ററി. 18,000 രൂപയാണ് വാച്ചിന് വില വരുന്നത്.

Top