എല്‍ജി ഡബ്ല്യൂ 10 ആല്‍ഫ ഇന്ത്യയില്‍ അവതരിപ്പിച്ചു; 9,999 രൂപയ്ക്ക് സ്വന്തമാക്കാം

ഫുള്‍വിഷന്‍ വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയും സിംഗിള്‍ റിയര്‍ ക്യാമറയുമായി എല്‍ജി ഡബ്ല്യൂ 10 ആല്‍ഫ എത്തി. എല്‍ജി 3 ജിബി റാമുമായാണ് ഡബ്ല്യു 10 ആല്‍ഫ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ബ്ലാക്ക് കളര്‍ വേരിയന്റില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാകുക. ഇന്ത്യന്‍ വിപണിയില്‍ 9,999 രൂപയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാം. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്‌പേസും ഉള്ള സിംഗിള്‍ വേരിയന്റിലാണ് എല്‍ജി ഡബ്ല്യു 10 ആല്‍ഫ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

എല്‍ജി ഡബ്ല്യു 10 ആല്‍ഫ ആന്‍ഡ്രോയിഡ് 9 പൈ പ്രവര്‍ത്തിക്കുന്നു. ഫോണിന് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഇല്ല, പക്ഷേ സുരക്ഷയ്ക്കായി എല്‍ജി എ.ഐ ഫേസ് റെക്കഗ്നിഷന്‍ സവിശേഷത കൊണ്ടുവന്നിട്ടുണ്ട്.

Top