എല്‍ജി വെല്‍വെറ്റ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

ല്‍ജിയുടെ പുതിയ ഡിസൈനുമായി വരുന്ന വെല്‍വെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. സ്മാര്‍ട്ട്‌ഫോണിന് 36,990 രൂപയാണ് വില. എല്‍ജി വെല്‍വെറ്റ് ഒക്ടോബര്‍ 30 മുതല്‍ എല്ലാ പ്രമുഖ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയിലര്‍മാര്‍ വഴിയും വില്‍പ്പനയ്ക്ക് എത്തിക്കും. ബ്ലാക്ക്, അറോറ സില്‍വര്‍ കളര്‍ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാവുക.

6.8 ഇഞ്ച് പോള്‍ഡ് 1080p സ്‌ക്രീനുമായിട്ടാണ് വരുന്നത്. 395 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയാണ് ഈ ഡിവൈസിന് ഉള്ളത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസില്‍ ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് കമ്പനി നല്‍കിയിട്ടുള്ളത്. അഡ്രിനോ 630 ജിപിയുവും ഡിവൈസില്‍ നല്‍കിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 10 ബേസ്ഡ് എല്‍ജി യുഎക്‌സ് 9ലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. എല്‍ജി വെല്‍വെറ്റ് ഈടുനില്‍ക്കുമെന്നതിന് തെളിവായി MIL-STD-810G സര്‍ട്ടിഫിക്കേഷനും ഉണ്ട്. ഡിവൈസില്‍ അണ്ടര്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് എല്‍ജി നല്‍കിയിട്ടുള്ളത്. 15W ഫാസ്റ്റ് ചാര്‍ജിംഗും 9W വയര്‍ലെസ് ചാര്‍ജിംഗും ഉള്ള 4300 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത.

എല്‍ജി വെല്‍വെറ്റ് സ്മാര്‍ട്ട്‌ഫോണിന് പിന്നില്‍ മൂന്ന് ക്യാമറകളാണ് ഉള്ളത്. ഈ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പില്‍ 48 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാവൈഡ് ക്യാമറ, 5 എംപി ഡെപ്ത് സെന്‍സിംഗ് ക്യാമറ എന്നിവയാണ് ഉള്ളത്. സെല്‍ഫികള്‍ക്കായി ഈ സ്മാര്‍ട്ട്‌ഫോണില്‍ 16 എംപി ക്യാമറയും കമ്പനി നല്‍കിയിട്ടുണ്ട്. ഈ സ്മാര്‍ട്ട്ഫോണില്‍ സ്റ്റീരിയോ സ്പീക്കറുകളുണ്ട്. ഡിവൈസില്‍ 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും കമ്പനി നല്‍കിയിട്ടുണ്ട്.

Top