പുതിയ സ്മാര്‍ട്ട്‌ഫോണുമായി എല്‍ജി ; 5 ക്യാമറകളുമായി’വി40 തിങ്ക്’ ഇന്ത്യയില്‍

ല്‍ജിയുടെ പുതിയ ഹാന്‍ഡ് സെറ്റായ വി40 തിങ്ക് ഇന്ത്യന്‍ വിപണിയില്‍. ജനുവരി 24 മുതല്‍ ആമസോണ്‍ വഴി ഫോണ്‍ സ്വന്തമാക്കാം.

സ്റ്റാന്‍ഡേര്‍ഡ്, വൈഡ്,ടെലി ലെന്‍സുകളുള്ള മൂന്നു പിന്‍ക്യാമറ സിസ്റ്റവുമായി വിപണിയിലെത്തുന്ന ആദ്യ സ്മാര്‍ട്ട് ഫോണ്‍ ആണ് എല്‍ജി വി40 തിങ്ക്. പിന്നില്‍ മൂന്നും മുന്നില്‍ രണ്ട് ക്യാമറകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്നു ഫോക്കല്‍ ലെങ്ത്തില്‍ ചിത്രമെടുക്കാന്‍ കഴിയുന്ന ആദ്യ സ്്മാര്‍ട്ട് ഫോണും ഇതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌നാപ് ഡ്രാഗണ്‍ 845 ആണ് പ്രോസസര്‍. 3300 എംഎഎച്ച് ആണ് ബാറ്ററി കരുത്ത്. ഇരട്ട സ്ലിം സ്ലോട്ടുകളും മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രേ, ബ്ലൂ നിറങ്ങളിലാണ് ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കുന്നത്.

ഇന്ത്യയില്‍ 60,000 രൂപ വിലയുള്ള ഫോണിന് ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 49,990 രൂപയാണ്. എച്ച്ഡിഎഫ്‌സി കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് 10ശതമാനം ഇളവില്‍ ഫോണ്‍ സ്വന്തമാക്കാം.

Top