എല്‍ജിയുടെ ഏറ്റവും പുതിയ മോഡലുകളായ G7, G7 പ്ലസ് ഉടന്‍ പുറത്തിറങ്ങും

കൊറിയന്‍ കമ്പനിയായ എല്‍ജി അവരുടെ ഈ വര്‍ഷത്തെ മോഡലുകളില്‍ ഒന്നായ G7 അവതരിപ്പിച്ചു. എല്‍ജി G7, G7 പ്ലസ് എന്നീ രണ്ട് മോഡലുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

ഇരട്ട ക്യാമറകളും എല്‍ഇഡി ഫ്‌ളാഷുമുള്ള ഫോണിന് ഇളം പച്ച നിറത്തിലുള്ള ഒരു വേരിയന്റ് ഉണ്ടായിരിക്കും. ക്വാല്‍കോം പ്രോസസറായ സ്‌നാപ്ഡ്രാണ്‍ 845 ആണ് ഇരു മോഡലുകള്‍ക്കും ശക്തിപകരുന്നത്. കുറഞ്ഞ വേരിയന്റായ G7ന് 6.1ഇഞ്ച് വലിപ്പമുള്ള MLCD+ ഫുള്‍വിഷന്‍ ഡിസ്‌പ്ലെ ആയിരിക്കുമെന്നാണ് സൂചന. 19.5:9 അനുപാതത്തിലുള്ള, 3120 x 1440 റെസലൂഷനായിരിക്കും ഫോണിന്.

പിന്നില്‍ രണ്ട് 16 എംപി ക്യാമറകളായിരിക്കാം. എല്‍ജി G7ന് 4ജിബി റാമും 64ജിബി സംഭരണ ശേഷിയുമായിരിക്കും ഉള്ളത്. 850 ഡോളറാണ് പ്രതീക്ഷിക്കുന്ന വില. 3,000 mAh ബാറ്ററിയായിരിക്കും ഫോണിനെന്നാണ് കേള്‍ക്കുന്നത്. G7 പ്ലസ് മോഡലിന് 6ജിബി റാം കണ്ടേക്കും. 129 ജിബി സംഭരണ ശേഷിയും ഉണ്ടായേക്കാം. പ്രതീക്ഷിക്കുന്ന വില ഏകദേശം 950 ഡോളര്‍.

Top