6.2 ഇഞ്ച് ഡിസ്‌പ്ലേയുള്ള എല്‍ജി Q8(2018) സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

ല്‍ജിയുടെ സ്മാര്‍ട്‌ഫോണായ എല്‍ജി Q8(2018) മോഡല്‍ അവതരിപ്പിച്ചു. 18:9 അനുപാതത്തില്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേ, 2160×1080 പിക്‌സല്‍ റെസൊല്യൂഷന്‍, 450 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, എന്നിവ ഫോണിന്റെ സവിശേഷതകളാണ്.

4 ജിബി റാം 64 ജിബി സ്‌റ്റോറേജുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,300 എംഎഎച്ച് ആണ് ബാറ്ററി. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റോടു കൂടിയ ഫോണിന് 16 എംപി ക്യാമറ സെന്‍സറുണ്ട്. 5 എംപി ഫ്രണ്ട് ക്യാമറയാണ്.

Top