എല്‍ജി ക്യു സ്റ്റൈലൂസ് പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ല്‍ജിയുടെ പുതിയ സ്മാര്‍ട്‌ഫോണായ എല്‍ജി ക്യു സ്‌റ്റൈലൂസ് പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 2160X1080 പിക്‌സലില്‍ 6.2 ഇഞ്ച് ഫുള്‍ വിഷന്‍ ഡിസ്‌പ്ലേയാണ് ഫോണിന്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റിന് 21,990 രൂപയാണ് വില. നീല, കറുപ്പ്, വയലറ്റ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് 2 ടിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,300 എംഎഎച്ചാണ് ബാറ്ററി. 16 എംപി സിംഗിള്‍ ക്യാമറ സെന്‍സറാണ്. 8 എംപി സെല്‍ഫി ക്യാമറയുമാണ്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.

Top