LG Nexus 5X price slashed once again

ജനപ്രിയ സ്മാര്‍ട്ട് ഫോണായ എല്‍ ജി നെക്‌സസ് 5 എക്‌സിന്റെ വില വീണ്ടും കുറച്ചു. കഴിഞ്ഞ മാസം 7500 രൂപ വരെ കുറച്ച നെക്‌സസ് 5 എക്‌സ് ഇപ്പോള്‍ 22000നും 25000നും ഇടിയില്‍ ലഭ്യമാകും.

പ്രമുഖ ഓണ്‍ലൈന്‍ ഡീലര്‍മാരെല്ലാം നെക്‌സസ് 5 എക്‌സിന് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 22,199 രൂപയ്ക്കാണ് കൂടുതല്‍ ഡീലര്‍മാരും ഈ ഫോണ്‍ വില്‍ക്കുന്നത്. 16 ജി ബി മോഡലിനാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പായ 6.0 മാര്‍ഷ്മാലോയില്‍ റണ്‍ ചെയ്യുന്ന നെക്‌സസ് 5 എക്‌സിന് ഒട്ടേറെ സവിശേഷതകളുണ്ട്.

ഫിംഗര്‍പ്രിന്റ്, അക്‌സെലറോമീറ്റര്‍, ഗൈറോ, പ്രോക്‌സിമിറ്റി, കോംപാസ്, ബാരോമീറ്റര്‍ സെന്‍സറുകള്‍, ടൈപ്പ്‌സി റിവേഴ്‌സിബിള്‍ പോര്‍ട്ടോട് കൂടിയ യു എസ് ബി എന്നിവ ആണ് പ്രധാന സവിശേഷതകള്‍.

5.2 ഇഞ്ച് ഡിസ്‌പ്ലേ, 12.3 മെഗാപിക്‌സല്‍ ക്യാമറ, 5 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയും നെക്‌സസ് 5 എക്‌സിന്റെ സവിശേഷതകളാണ്. ലിപ്രോ 2700 എംഎഎച്ച് ബാറ്ററി ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. നെക്‌സസ് 5 എക്‌സ് 16 ജിബി മോഡലിന് 31,999 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്ന വില.

Top