എല്‍ജിയുടെ പുതിയ എഐ തിങ്ക് ടെലിവിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍

ല്‍ജിയുടെ പുതിയ എഐ തിങ്ക് ടെലിവിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍. ആമസോണ്‍ അലെക്സ, ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിള്‍ എയര്‍പ്ലേ 2 സംവിധാനങ്ങളുടെ പിന്തുണയോടെയാണ് പുതിയ ടെലിവിഷനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്, എല്‍ഇഡി, യുഎച്ച്ഡി, നാനോസെല്‍, ഓഎല്‍ഇഡി എഐ തിങ്ക് പരമ്പര ടെലിവിഷനുകള്‍ ഇക്കൂട്ടത്തില്‍ പെടുന്നു.

32 ഇഞ്ച് മുതല്‍ 77 ഇഞ്ച് വരെ വലിപ്പമുള്ളവയാണ് പുതിയ മോഡലുകള്‍. 24,990 രൂപ മുതല്‍ 10,99,990 രൂപവരെയാണ് ഇതിന്റെ വില. 2,09,990 രൂപ മുതലാണ് ഒഎല്‍ഇഡി ടിവികളുടെ വില ആരംഭിക്കുന്നത്. 50,990 രൂപ മുതല്‍ യുഎച്ച്ഡി ടെലിവിഷനുകളും 82,990 രൂപ മുതല്‍ നാനോസെല്‍ ടെലിവിഷനുകളുടേയും വില ആരംഭിക്കുന്നത്.

ആമസോണ്‍, ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങളുടെ പിന്തുണയോടെ ഉപയോക്താക്കള്‍ക്ക് ശബ്ദനിര്‍ദേശങ്ങളിലൂടെ ഈ ടെലിവിഷനുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും.

വാര്‍ത്തകള്‍ വായിക്കുക, കാലാവസ്ഥ പ്രവചനങ്ങള്‍ പരിശോധിക്കുക, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഈ ടെലിവിഷനിലൂടെ സാധ്യമാകും. ബ്ലൂടൂത്ത് സൗകര്യമുള്ളതിനാല്‍ വയര്‍ലെസ് സംവിധാനങ്ങളിലൂടെ ടെലിവിഷനിലെ ശബ്ദം കേള്‍ക്കാനും ഈ ടെലിവിഷനുകളില്‍ സാധിക്കും.

Top