എല്‍ജിയുടെ കെ പരമ്പരയിലുള്ള കെ8 (2018), കെ 10 (2018) സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

lg-k8,-k10

ല്‍ജിയുടെ കെ പരമ്പരയിലുള്ള കെ 8, കെ10 സ്മാര്‍ട്‌ഫോണുകളുടെ 2018 മോഡലുകള്‍ അവതരിപ്പിച്ചു. കെ 10 പരമ്പരയില്‍ കെ10, കെ10 പ്ലസ്, കെ 10 ആല്‍ഫ എന്നിങ്ങനെ മൂന്ന് ഫോണുകളാണുള്ളത്.

720 പിക്‌സലിന്റെ അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയ കെ 8 (2018)ന് മെറ്റല്‍യു ഫ്രെയിമോടു കൂടിയ മെറ്റാലിക് ഡിസൈനാണുള്ളത്. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്. 1.3 GHz ക്വാഡ് കോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയും ഫോണിനുണ്ട്. 2500 mAh ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.1 ഓഎസ് ആണുള്ളത്.

5.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള എല്‍ജി കെ 10, 1.5 ഒക്ടാകോര്‍ പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഫോണില്‍ രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ടാവും. രണ്ട് ടിബി വരെയുള്ള എസ്ഡി കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാം. കെ 10 പ്ലസ്, കെ10 സ്മാര്‍ട്‌ഫോണുകളില്‍ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സലിന്റെയോ അഞ്ച് മെഗാപിക്‌സലിന്റേയോ വൈഡ് ലെന്‍സുകളായിരിക്കും സെല്‍ഫി ക്യാമറയ്ക്കായുള്ളത്.

കെ10 പ്ലസില്‍ മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയും ഉണ്ടാവും. കെ10 ആല്‍ഫയില്‍ എട്ട് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണുള്ളത്. 3000 mAh ന്റെ ബാറ്ററിയും ഇതിനുണ്ടാവും.

Top