എല്‍ജി കെ 62, എല്‍ജി കെ 52 സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു

എല്‍ജി കെ 62, എല്‍ജി കെ 52 എന്നീ സ്മാര്‍ട്‌ഫോണുകള്‍ കമ്പനി പുറത്തിറക്കി. ഇരു ഫോണുകളും അടുത്ത മാസം യൂറോപ്പില്‍ വില്‍പ്പന ആരംഭിക്കും. തുടര്‍ന്ന്, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ പ്രധാന വിപണികളില്‍ ലഭ്യമായി തുടങ്ങും. എല്‍ജി കെ 62 വൈറ്റ്, സ്‌കൈ ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ വരുമ്പോള്‍ എല്‍ജി കെ 52 വൈറ്റ്, ബ്ലൂ, റെഡ് ഷേഡുകള്‍ വാഗ്ദാനം ചെയ്യുന്നു.

എല്‍ജി കെ 62 ആന്‍ഡ്രോയിഡ് 1 ല്‍ എല്‍ജിയുടെ ക്യു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. 20: 9 ആസ്‌പെക്ടറ്റ് റേഷിയോടു കൂടിയ 6.6 ഇഞ്ച് എച്ച്ഡി + ഫുള്‍വിഷന്‍ ഡിസ്പ്ലേയുണ്ട്. 4 ജിബി റാമിനൊപ്പം ഒക്ടാകോര്‍ SoC ചിപ്സെറ്റാണ് ഈ ഹാന്‍ഡ്സെറ്റിന് കരുത്തേകുന്നത്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 115 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും 115 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും വരുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. സെല്‍ഫികള്‍ പകര്‍ത്തുന്നതിനായി 28 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറുമായി എല്‍ജി കെ 62 വരുന്നു.

2 ടിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി വിപുലീകരിക്കാവുന്ന 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് എല്‍ജി നല്‍കിയിട്ടുണ്ട്. 4 ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഒരു വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ ഡിവൈസിലുണ്ട്. എല്‍ജി കെ 62 4,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എല്‍ജി കെ 52 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. 20: 9 ആസ്‌പെക്ടറ്റ് റേഷിയോടുകൂടിയ 6.6 ഇഞ്ച് എച്ച്ഡി + ഫുള്‍വിഷന്‍ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോര്‍ SoC ചിപ്സെറ്റാണ് ഈ ഹാന്‍ഡ്സെറ്റിന് കരുത്തേകുന്നത്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 5 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടറും ഉള്‍ക്കൊള്ളുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ പ്രധാന സവിശേഷത. ക്യാമറ സെറ്റപ്പില്‍ 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സറും ഉണ്ട്. മുന്‍വശത്ത് സെല്‍ഫികള്‍ പകര്‍ത്തുവാന്‍ 13 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറുമായി ഫോണ്‍ വരുന്നു.

എല്‍ജി കെ 52 ന് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വരുന്നു. മൈക്രോ എസ്ഡി കാര്‍ഡ് വഴി 2 ടിബി വരെ ഈ ഡിവൈസില്‍ വികസിപ്പിക്കാനാകും. 4 ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ ഫോണിലുണ്ട്. 4,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

Top