ട്രിപ്പിള്‍ ക്യാമറയുമായി എല്‍ജി ജി8എസ് തിങ്ക് സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

ല്‍ജിയുടെ ജി8എസ് തിങ്ക് സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ന് മുതല്‍ ഇന്ത്യയിലുടനീളമുള്ള വില്‍പന കേന്ദ്രങ്ങളില്‍ ഫോണ്‍ ലഭ്യമാവും. 36990 രൂപയാണ് വില.

6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഫുള്‍ വിഷന്‍ ഓഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2.5ഡി കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഐപി68 വാട്ടര്‍ ഡസ്റ്റ് സംരക്ഷണവും ഫോണിനുണ്ടാവും.

ഫോണില്‍ ആറ് ജിബി റാം ശേഷിയില്‍ 128 ജിബി സ്റ്റോറേജുണ്ട്. 13എംപി സൂപ്പര്‍ വൈഡ് ലെന്‍സ്, 12 എംപി സ്റ്റാന്റേര്‍ഡ് ലെന്‍സ് 12 എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സൗകര്യമാണ് ഫോണിന്.

Top