എല്‍ജി G7 തിന്‍ക്യൂ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ല്‍ജിയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ എല്‍ജി G7 തിന്‍ക്യു ഇന്ത്യയില്‍ അവതരിപ്പിച്ചു. 39,990 രൂപയാണ് ഫോണിന്റെ വില. ആഗസ്റ്റ് 10 മുതല്‍ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിക്കും. 3120×1440 പിക്‌സല്‍ റെസൊല്യൂഷനില്‍ 6.1 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഫോണിനുള്ളത്.

6 ജിബി റാം 128 സ്‌റ്റോറേജുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. ആന്‍ഡ്രോയിഡ് ഓറിയോ 8.0 യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,000 എംഎഎച്ചാണ് ബാറ്ററി. ബാറ്ററി നീക്കം ചെയ്യാനും സാധിക്കില്ല. 16 എംപി ക്യാമറ സെന്‍സര്‍ f/1.9 അപേര്‍ച്ചര്‍, 16 എംപി സെക്കണ്ടറി സെന്‍സര്‍ f/1.7 അപേര്‍ച്ചറാണ് ഫോണിന്. 8 എംപി ഫ്രണ്ട് ക്യാമറയാണുള്ളത്.

Top