എല്‍ജി വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു; 16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ ഉടന്‍

രാധകരെ ഞെട്ടിച്ചുകൊണ്ട് എല്‍ജി വീണ്ടുമെത്തുന്നു. 16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ അധികം താമസിക്കാതെ എത്തുമെന്നാണ് എല്‍ജിയുടെ പ്രഖ്യാപനം.16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്കില്‍ നിന്നും എല്‍.ജിക്ക് പേറ്റന്റ് ലഭിച്ചിരിക്കുകയാണ്.

ഒറ്റ ക്ലിക്കില്‍ 16 ലെന്‍സും ഒന്നുപോലെ പ്രവര്‍ത്തിക്കും. വ്യത്യസ്ത ഫോക്കല്‍ ലെങ്ത്തില്‍ ചിത്രീകരിച്ച ഫോട്ടോയില്‍ നിന്നും ആവശ്യമായവ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും. മികച്ച പോര്‍ട്ട്‌റേറ്റ് ഷോട്ടുകളും ഈ ലെന്‍സുകള്‍ ഉറപ്പു നല്‍കും. വൈഡ് ആംഗിള്‍, ഫിഷ് ഐ, ടെലിഫോട്ടോ, മാക്രോ അപേര്‍ച്ചര്‍ മുതലായ സംവിധാനങ്ങളും 16 ലെന്‍സുകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്‌ഫോണുകളില്‍ ലഭ്യമാക്കും.

നിലവില്‍ സാംസങ് ഗ്യാലക്‌സി എ9ല്‍ മാത്രമാണ് നാലു ക്യാമറ സംവിധാനമുള്ളത്. 24, 5, 8, 10 മെഗാപിക്‌സലുകളിലുള്ള ക്വാഡ് ലെന്‍സ് ക്യാമറ സംവിധാനമുള്ള ലെന്‍സുകളാണ് എ9 ലുള്ളത്.

Top