ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ; കരിയറിലെ നാലാം കിരീടം സ്വന്തമാക്കി ഹാമില്‍ട്ടന്‍

ഓ​സ്റ്റി​ൻ: ഫോര്‍മുല വണ്‍ ചാമ്പ്യന്‍ കിരീടം സ്വന്തമാക്കി മെഴ്‌സിസഡിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടൻ.

മെക്‌സിക്കോ ഗ്രാന്‍പ്രീയില്‍ ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും മറ്റു ഗ്രാന്‍പ്രീകളിലെ വിജയം ഹാമില്‍ട്ടന് കിരീടം നേടിക്കൊടുക്കുകയായിരുന്നു.

കരിയറില്‍ ഹാമില്‍ട്ടന്റെ നാലാം ചാമ്പ്യന്‍ഷിപ്പ് കിരീടമാണിത്.

മെക്‌സിക്കോയില്‍ റെഡ് ബുള്ളിന്റെ മാക്‌സ് വെഴ്‌സ്റ്റപ്പനാണ് ലൂയിസ് ഹാമില്‍ട്ടൻ.

മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോതാസ് രണ്ടാമതും ഫെരാരിയുടെ കിമി റൈക്കോണ്‍ മൂന്നാമതുമെത്തി.

ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഹാമില്‍ട്ടന് എതിരാളിയായിരുന്ന ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മെക്‌സിക്കോയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വെറ്റലിന്റെയും ഹാമില്‍ട്ടന്റെയും കാറുകള്‍ തമ്മില്‍ കൂട്ടിമുട്ടിയതാണ് ഇരുവര്‍ക്കും വിനയായത്. പിന്നീട് റിപ്പയറിങ്ങിന് ശേഷമാണ് ഹാമില്‍ട്ടനും വെറ്റലും റെയ്‌സ് പുനരാരംഭിച്ചത്.

ഫോര്‍മുല വണ്ണില്‍ നാലിലധികം കിരീടങ്ങളുള്ള അഞ്ചു ഡ്രൈവര്‍മാരില്‍ ഒരാളാകാനും ഈ കിരീടനേട്ടത്തോടെ ഹാമില്‍ട്ടന് കഴിഞ്ഞു.

ഇനി സീസണില്‍ രണ്ട് റേസ് കൂടിയാണ് ബാക്കിയുള്ളത്. നവംബര്‍ 12നു ബ്രസീലിലും നവംബര്‍ 26നു അബൂദാബിയിലും.

Top