ലെവൻഡോസ്കി 2021 ലെ സുവർണ താരം

2021ലെ ഗോൾഡൻ പ്ലെയർ അവാർഡ് സ്വന്തമാക്കി റോബർട്ട് ലെവൻഡോസ്കി. ചെൽസിയുടെ ജോർഗീഞ്ഞോയേയും പിഎസ്ജിയുടെ ലയണൽ മെസ്സിയേയും പിന്നിലാക്കിയാണ് ബയേൺ മ്യൂണിക്കിന്റെ ലെവൻഡോസ്കി ഈ നേട്ടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം തവണയാണ് ടുട്ടോസ്പോർട്സിന്റെ ഗോൾഡൻ പ്ലെയർ അവാർഡ് സ്വന്തമാക്കുന്നത്. ഫുട്ബോൾ ഇതിഹാസങ്ങൾ അടങ്ങിയ എലൈറ്റ് ഗ്രൂപ്പാണ് ഗോൾഡൻ പ്ലെയർ അവാർഡ് തീരുമാനിക്കുന്നത്.

ലോഥർ മതേവുസ്, ഷെവ്ചെങ്കോ,എറ്റൂ,വാൻ ഡെർ സാർ,നെദ്വെദ്, റുയി കൊസ്റ്റ തുടങ്ങി ഒട്ടനവധി ഫുട്ബോൾ ഇതിഹാസങ്ങളാണ് എലൈറ്റ് പാനലിൽ ഉള്ളത്. 21വയസിൽ താഴെയുള്ള താരങ്ങൾക്ക് ഗോൾഡൻ ബോയ് അവാർഡും 21ന് മുകളിലുള്ള താരങ്ങൾക്ക് ഗോൾഡൻ പ്ലെയർ അവാർഡും നൽകുന്നത് ടുട്ടോസ്പോർട്സാണ്. 2021ൽ 50 ഗോളുകൾ അടിച്ച് കൂട്ടിയ ലെവൻഡോസ്കി, ദശാബ്ദങ്ങൾ ജർമ്മൻ ഇതിഹാസം ജെർദ് മുള്ളറുടെ ബുണ്ടസ് ലീഗ റെക്കോർഡും തകർത്തിരുന്നു.

Top