സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് ;സമയപരിധി അവസാനിച്ചു

റിയാദ്: സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കിയിരുന്ന ലെവി ഇളവിന്റെ സമയപരിധി അവസാനിച്ചു. ഇനി മുതല്‍ നാലും അതില്‍ കുറവും വിദേശ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ ജോലിക്കാരും ലെവി നല്‍കേണ്ടി വരും. നേരത്തെ ലെവി ഈടാക്കിയിരുന്നത് നാലിന് മുകളില്‍ വിദേശികളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാത്രമായിരുന്നു.

ഇഖാമ (താമസരേഖ) പുതുക്കുന്നതിന് മുമ്പ് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമീപിച്ച ചെറുകിട സ്ഥാപന ഉടമകളോട് ലെവി അടയ്ക്കാന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.

അപ്രതീക്ഷിതമായാണ് വന്‍ ലെവി അടയ്ക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.ചെറുകിട സ്ഥാപനത്തിലെ ഒരു തൊഴിലാളി നേരത്തെ വര്‍ഷത്തില്‍ 100 റിയാലാണ് വര്‍ക്ക് പെര്‍മിറ്റ് ഫീസ് ആയി അടച്ചിരുന്നത്. ഇപ്പോള്‍ ഓരോ തൊഴിലാളിയും ഏഴായിരം റിയാലില്‍ കൂടുതല്‍ അടയ്‌ക്കേണ്ടിവരും.

Top