ലാലിനെതിരെയുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രിക്ക് സിനിമ സംഘനകളുടെ കത്ത്

mohanlal

കൊച്ചി : നടന്‍ മോഹന്‍ലാലിനെതിരെ ഗൂഢാലോചന നടക്കുന്നതായി സിനിമ സംഘനകള്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും, ഫിലിം ചേബറും മന്ത്രി എ.കെ ബാലന് കത്ത് നല്‍കി. ഗൂഢാലോചന അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ താരത്തെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേരു പറയാതെ എതിര്‍പ്പുമായി ഒരു സംഘം രംഗത്തെത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിലെ പ്രതിഷേധമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിന് പിന്നില്‍. നേരത്തെ ജൂറി അംഗവും സംവിധായകനുമായ ഡോ. ബിജു സര്‍ക്കാര്‍ നടപടിക്കെതിരെ സമൂഹ മാധ്യമത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Top