കോഴിക്കോട് വിമാനത്താവളത്തില്‍ ഭീകരരുടെ കത്ത് ; ബെംഗളൂരുവില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭീകരര്‍ എത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കണ്ടെടുത്തു.

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ക്കാണ് ഇത് സംബന്ധിച്ച കത്തു കിട്ടിയത്.

വിദേശത്തുനിന്ന് രണ്ടുഭീകരര്‍ വിമാനത്താവളം വഴി രാജ്യത്തേക്ക് കടക്കുമെന്നാണ് കത്തിലെ മുന്നറിയിപ്പ്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കൊണ്ടോട്ടി ഭാഗത്തു നിന്നാണ് കത്തയച്ചതെന്നാണ് സംശയം.

രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെയും തീവ്രവാദികളുടെ ഭീഷണി കത്തുകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ലഭിച്ച കത്തും വിവരങ്ങളും ബെംഗളൂരുവിലെ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്‌.

ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ സുരക്ഷ കര്‍ശനമാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Top