ഇസ്രയേൽ–ഹമാസ് യുദ്ധം: വെടിനിർത്തൽ നടപ്പാക്കാൻ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ബൈഡന് കത്ത്

ന്യൂയോർക്ക്∙ ഇസ്രയേഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കാൻൽ–ഹമാസ് യുദ്ധത്തിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കാൻ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് 400 ഉദ്യോഗസ്ഥർ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്ത് നൽകി. 40 വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് കത്ത് നൽകിയത്. വൈറ്റ് ഹൗസ്, ദേശീയ സുരക്ഷാ കൗൺസിൽ, നീതിന്യായ വകുപ്പ് തുടങ്ങിയ വകുപ്പുകളിലെയെല്ലാം ഉദ്യോഗസ്ഥർ കത്തിൽ ഒപ്പ് വച്ചിട്ടുണ്ട്.

ഉൻ വെടിനിർത്തൽ നടപ്പാക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഇടപെടണം. തടവുകാരെ ഉടൻ മോചിപ്പിക്കുന്നതിനും വെള്ളവും ഇന്ധനവും വിതരണം ചെയ്യുന്നതിനും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചതിനുശേഷം ഹമാസുമായി ബന്ധമുള്ളവർക്കുമേൽ യുഎസ് മൂന്നാം തവണയും ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർ ബൈഡന് കത്തെഴുതിയത്. ഹമാസിന് പിന്തുണ നൽകുന്ന ഇറാൻ സംഘങ്ങൾക്കുമേലാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.

 

Top