നിയമ മന്ത്രാലയത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കമ്മീഷന് വേണമെന്ന് ചൂണ്ടിക്കാട്ടി നിയമ മന്ത്രാലയത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്.

1971 ലെ കോടതിയലക്ഷ്യ നിയമത്തില്‍ ഭേദഗതി വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷനെ അവഹേളിക്കുന്ന വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ എതിരെ നടപടിയെടുക്കാനുള്ള അധികാരം നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന രാഷ്ട്രീയ കക്ഷികളുടെ നിരന്തര ആരോപണങ്ങളെ തുടര്‍ന്നാണ് അസാധാരണമായ ആവശ്യമുന്നയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിരിക്കുന്നത്.

പാകിസ്താനിലെ തിരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തിലുള്ള അധികാരങ്ങളുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

Top