ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം : ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കത്ത്.

സസ്‌പെന്‍ഷന്‍ കാലാവധി നീട്ടണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്.

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഈ മാസം 20ന് ഒരു വര്‍ഷം പൂര്‍ത്തിയാകും. ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസില്‍ അന്വേഷണം തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.

ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന പ്രസംഗിച്ചതിനാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ഇറക്കിയ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാത്തുമൂലം കേന്ദ്രം അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് അനുവാദമില്ലാത്ത പുസ്കമെഴുതിയതെന്ന് ചൂണ്ടികാട്ടി വീണ്ടും സസ്പെന്‍റ് ചെയ്തത്.

Top