കോണ്‍ഗ്രസിലെ കത്ത് വിവാദം; ഗുലാം നബി ആസാദിന്റെ പ്രസ്താവന കാവ്യനീതിയെന്ന് ഒവൈസി

കോണ്‍ഗ്രസിലെ കത്ത് വിവാദത്തിന് പിന്നില്‍ ബി.ജെപി. ബന്ധമെന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവന കാവ്യനീതിയെന്ന് എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.’കാവ്യനീതി: ഗുലാം നബി സാഹിബ്… ഇതുതന്നെയാണ് നിങ്ങള്‍ എനിക്കെതിരെയും ആരോപിച്ചത്. ഇപ്പോള്‍ നിങ്ങള്‍ക്കും അതേ ആരോപണമാണുയര്‍ന്നത്.

ഇതിന് 45 വര്‍ഷത്തെ അടിമത്തം വേണ്ടിവന്നു. ബ്രാഹ്മണിക്കല്‍ നേതൃത്വത്തെ എതിര്‍ക്കുന്ന ആരെയും ബി-ടീം എന്ന് മുദ്രകുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിനോടുള്ള വിശ്വസ്തതയുടെ വില മുസ്‌ലിംകള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു -ഉവൈസി ട്വീറ്റ് ചെയ്തു. തനിക്കെതിരേ മുമ്പ് ബി.ജെ.പി. ബന്ധം ആരോപിച്ചയാളാണ് ഗുലാം നബി ആസാദ്. ഇപ്പോള്‍ അദ്ദേഹത്തിനെതിരേയും സമാനമായ ആരോപണമുയര്‍ന്നിരിക്കുകയാണെന്നും ഒവൈസി ട്വീറ്ററിലൂടെ പരിഹസിച്ചു.

Top