ലോക്ക്ഡൗണ്‍; പ്രവാസികള്‍ക്ക് ‘ലെറ്റ്‌സ് ടോക്ക്, ഐ ആം വിത്ത് യു’ ക്യാംപെയിനുമായി യുഎഇ

ദുബൈ: ലോക്ക്ഡൗണ്‍ മൂലം തനിച്ചായ പ്രവാസികള്‍ക്ക് സാന്ത്വനം പകരാനായി ‘ലെറ്റ്‌സ് ടോക്ക്, ഐ ആം വിത്ത് യു’ ക്യാംപെയിനുമായി യു.എ.ഇ.

തനിച്ചിരിക്കുന്ന പ്രവാസികളോട് സംസാരിക്കുകയെന്നതാണ് ഈ ക്യാംപെയിന്‍ ലക്ഷ്യമിടുന്നത്. പ്രതിസന്ധികളിലായ പ്രവാസികള്‍ക്കൊപ്പം കൂടെയുണ്ടെന്ന സന്ദേശമാണ് ക്യാംപെയിനിലൂടെ സംഘാടകര്‍ നല്‍കുന്നത്.

അന്തരിച്ച മുന്മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മരുമകനായ വി.എന്‍. മേനോനാണ് ഈ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്. സാമിപ്യം കൊണ്ട് അടുത്തില്ലെങ്കിലും മനസ് കൊണ്ട് എന്നും ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് സംഘാടകര്‍ പറയുന്നു. തിരഞ്ഞെടുത്ത വിദഗ്ധ സമിതിയാണ് ക്യാംപെയിന് നേതൃത്വം നല്‍കുന്നത്.

+91-7356033877എന്ന വാട്‌സാപ്പ് നമ്പര്‍ വഴിയോ, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയോ ഇവരുമായി ബന്ധപ്പെടാം.

Top