റെഡ്മി നോട്ട് 10ടി 5ജിയുടെ വില വിവരം നോക്കാം

റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്ട്‌ഫോണ്‍ ജൂലൈ 20ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിനിടെ ഈ ഡിവൈസിന്റെ വില വിവരങ്ങളും പ്രധാന സവിശേഷതകളും ചോര്‍ന്നു. ലീക്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വില അനുസരിച്ച് 15000 രൂപയില്‍ താഴെ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകളോട് മത്സരിക്കാനായിരിക്കും ഈ ഡിവൈസ് എത്തുന്നത്. റെഡ്മി നോട്ട് 10ടി ഒരൊറ്റ വേരിയന്റില്‍ മാത്രമായിരിക്കും ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 4 ജിബി റാമും 128 ജിബി ബില്‍റ്റ്-ഇന്‍ സ്റ്റോറേജുമായിരിക്കും ഈ വേരിയന്റില്‍ ഉണ്ടാവുക.

ലീക്ക് റിപ്പോര്‍ട്ട് അനുസരിച്ച് സ്മാര്‍ട്ട്‌ഫോണിന് 14,999 രൂപയായിരിക്കും വില. ഷവോമി പ്രത്യേ ലോഞ്ച് ഓഫര്‍ നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. റെഡ്മി നോട്ട് 10ടി സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് എല്‍സിഡി പാനലായിരിക്കും ഉണ്ടാവുക. ഈ ഡിസ്‌പ്ലെയ്ക്ക് 1080 x 2400 പിക്‌സല്‍ റെസല്യൂഷനും 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. വില കുറഞ്ഞ 5ജി ഫോണായി ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന റെഡ്മി നോട്ട് 10ടിക്ക് കരുത്ത് നല്‍കുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്സെറ്റായിരിക്കും.

മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസില്‍ റെഡ്മി നല്‍കും. ഈ ഡിവൈസിന്റെ പിന്‍വശത്ത് മൂന്ന് ക്യാമറകളാണ് ഉണ്ടായിരിക്കുക. സാംസങ് ഗാലക്സി എം 02 സ്മാര്‍ട്ട്‌ഫോണിന് വീണ്ടും 500 രൂപ വില വര്‍പ്പിച്ചു പിന്‍ ക്യാമറ സെറ്റപ്പില്‍ 48 എംപി പ്രൈമറി ക്യാമറ, 2 എംപി മാക്രോ ഷൂട്ടര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയായിരിക്കും ഉണ്ടാവുക എന്ന് ലീക്ക് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 എംപി സെല്‍ഫി ക്യാമറയും ഉണ്ടായിരിക്കും. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഡിവൈസില്‍ ഉണ്ടായിരിക്കുക എന്നാണ് പറയുന്നത്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയില്‍ ഈ ഡിവൈസ് പ്രവര്‍ത്തിക്കും.

Top