നാതുലാ വഴി വീണ്ടും തുറക്കാം ; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ചൈന

ബെയ്‌ജിങ്‌ : ജൂണ്‍ മാസം പകുതിയോടെ അടച്ച നാതുലാ വഴി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറന്ന് കൊടുക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ചൈന.

ഇന്ത്യയും ചൈനയും തമ്മിൽ നിലനിന്നിരുന്ന അതിർത്തി തർക്കത്തിന് സമാധാനപരമായ പരിഹാരമുണ്ടായതിന് പിന്നാലെയാണ് ചൈനയുടെ പുതിയ തീരുമാനം.

നാതുലാ വഴി തുറന്ന് കൊടുക്കാന്‍ തയ്യാറാണെന്നും, തീര്‍ത്ഥാടനത്തെ പറ്റിയുള്ള ഇന്ത്യക്കാരുടെ ആശങ്കയാണ് മറ്റൊരു പ്രശ്‌നമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.

ദോക്‌ലാം തര്‍ക്കത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അവസാനമായത് അടുത്തിടെയാണ്.

തർക്കം നിലനിന്നിരുന്ന കാലയളവില്‍ കൈലാസ്- മാനസരോവര്‍ തീര്‍ത്ഥാടനത്തിന് ഇന്ത്യക്കാരെ അനുവദിക്കാതെ ചൈന വഴി അടച്ചിട്ടിരിക്കുകയായിരുന്നു.

പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ കണ്ടതോടെ നയത്തിൽ മാറ്റം വരുത്തുകയാണ് ചൈന.

Top