ലെറ്റ് മീ സിങ് എ കുട്ടി സ്റ്റോറി; തരംഗമായി മാസ്റ്ററിലെ ലിറിക്കല്‍ വീഡിയോ

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ലെറ്റ് മീ സിങ് എ കുട്ടി സ്റ്റോറി എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

വിജയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. അനിരുദ്ധ് തന്നെയാണ് മാസ്റ്ററിന് വേണ്ടി സംഗീതമൊരുക്കുന്നത്. വാലന്റൈന്‍സ് ഡേയില്‍ പുറത്തിറങ്ങിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വിജയ് സേതുപതി ചിത്രത്തില്‍ വില്ലനായി എത്തുന്നു.

ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍. വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top