ഇംഗ്ലീഷ് എഫ് എ കപ്പ്: ചെല്‍സിയെ തോല്‍പ്പിച്ച് ലെസ്റ്റര്‍ സിറ്റിക്ക് ജയം

നെംബ്ലി: ഇംഗ്ലീഷ് എഫ് എ കപ്പില്‍ ചെല്‍സിയെ തോല്‍പ്പിച്ച് ലെസ്റ്റര്‍ സിറ്റി ചാമ്പ്യന്‍മാരായി. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ വിജയം. ലെസ്റ്റര്‍ സിറ്റി ചരിത്രത്തില്‍ ആദ്യമായാണ് എഫ്.എ കപ്പ് നേടുന്നത്. 2016ല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ശേഷമുള്ള ക്ലബിന്റെ ആദ്യ കിരീടവുമാണിത്.

രണ്ടാം പകുതിയിലാണ് ലെസ്റ്റര്‍ സിറ്റിയുടെ നിര്‍ണായകമായ ഗോള്‍ വന്നത്. അറുപത്തിമൂന്നാം മിനുട്ടില്‍ ബെല്‍ജിയം താരം യൂറി ടീലിമേന്‍സിന്റെ വകയായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ വിജയഗോള്‍. വിസ്മയകരമായ പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മിഷേലാണ് ലെസ്റ്ററിന്റെ വിജയ ഹീറോ.

Top