‘ലക്ഷ്മി ബോംബ്’ഇനി ‘ലക്ഷ്മി’ :പേര് മാറ്റി അക്ഷയ് കുമാർ ചിത്രം

ക്ഷയ് കുമാർ ചിത്രം ലക്ഷ്മി ബോംബിന്റെ പേര് മാറ്റി. ഹിന്ദു സംഘടനയായ കർണികാ സേന ഒരാഴ്ചയായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായാണ് ഇപ്പോൾ സിനിമയുടെ പേര് മാറ്റിയത്. ചിത്രത്തിന്റെ പേര് ഹിന്ദു ദേവതയായ ലക്ഷ്മിയെ അവഹേളിക്കുന്നതാണ് എന്നാണ് കർണികാ സേനയുടെ പരാതി.

ഇപ്പോൾ വിവാദത്തെ തുടർന്ന് സിനിമയുടെ പേര് ലക്ഷ്മി എന്ന് മാത്രമാക്കി ചുരുക്കിയതായി സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു. രാഘവ ലോറെൻസ് സംവിധാനം ചെയ്ത ചിത്രം ഒറ്റിറ്റി പ്ലാറ്റ്ഫോമിലൂടെ ദീപാവലി റിലീസ് ആയി ഇറക്കാൻ ഒരുങ്ങി ഇരിക്കെ ആയിരുന്നു ഈ വിവാദം. തമിഴ് ചിത്രം കഞ്ചനയുടെ ഹിന്ദി റീ മേക് ആണ് ലക്ഷ്മി ബോംബ്. ഇതാദ്യയമായല്ല ഹിന്ദു സംഘടനകൾ പ്രതിഷേധം നടത്തി സിനിമകളുടെ പേര് മാറ്റിക്കുന്നത്.

Top