എലിപ്പനി പ്രതിരോധ മരുന്ന് കിട്ടാത്തവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി

kk shylaja

തിരുവനന്തപുരം: എലിപ്പനി പ്രതിരോധമരുന്നായ ഡോക്‌സി സൈക്ലിന്‍ മരുന്ന് കിട്ടാത്ത പ്രദേശങ്ങളിലുള്ളവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ആവശ്യമനുസരിച്ച് മരുന്നെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ നേരത്തെ തന്നെ എല്ലായിടത്തും നല്‍കിയിട്ടുണ്ട്.

എലിപ്പനി ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. അഞ്ച് പേരാണ് ഇന്നലെ സംസ്ഥാനത്ത് എലിപ്പനി ബാധയെത്തുടര്‍ന്ന് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 56 ആയി.

മലപ്പുറത്ത് രണ്ടു പേര്‍ മരിച്ചപ്പോള്‍ കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തര്‍ വീതം മരണപ്പെട്ടു. ചൊവ്വാഴ്ച 115 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 141 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി.

അതേസമയം, ഇന്നലെ ഡെങ്കിപ്പനി മൂലം ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

38 പേര്‍ ഡങ്കിപ്പനി ലക്ഷണങ്ങളോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു.

Top